May 3, 2020

സ്പാര്‍ക്കില്‍ റിക്കവറി ഒഴിവാക്കുന്നതെങ്ങനെ?

 

സ്പാര്‍ക്കില്‍ റിക്കവറി ഒഴിവാക്കുന്നതെങ്ങനെ?

GPF , Gain PF , HBA , HBA Interest തുടങ്ങിയ വായ്പയും മുൻകൂറും , പലിശയും ജീവനക്കാർ ആവശ്യപ്പെടുന്ന പ്രകാരം 04/2020 മുതൽ 8/2020 വരേ Recovery Exemption (Salary Matters - Changes in the Month - Loans - Exempt Recovery) നടത്താം.
മാറ്റി വയ്ക്കുന്ന അടവുകൾ 09/2020 മുതൽ  06/2021 വരേ 10 തുല്യ തവണകളായി തിരിച്ചു പിടിക്കണം.

  സ്‌പാര്‍ക്കില്‍ ചെയ്യേണ്ടത്

SPARK ല്‍ ഏപ്രില്‍ മുതല്‍ 2020 ആഗസ്‌ത് വരെയുള്ള കാലങ്ങളിലെ PF Loan ആവശ്യമുള്ളവര്‍ക്ക് മാറ്റി വെക്കുന്നതിന് അവസരമൊരുക്കി ഉത്തരവായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വേണം ഇത് ചെയ്യാന്‍ ഇതിനു ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ചുവടെ. ഏപ്രില്‍ മാസ ശമ്പളം ട്രിഷറിയില്‍ സമര്‍പ്പിച്ചവര്‍ക്ക് അടുത്ത മാസം മുതലേ ഇതിന് അവസരം ലഭിക്കൂ. ഇപ്പോള്‍ മാറ്റി വെക്കുന്ന തുക പിന്നീടുള്ള മാസങ്ങളില്‍ ഇരട്ടി തവണകളായി തിരിച്ചടക്കണം. ഏപ്രില്‍ ശമ്പളത്തില്‍ നിന്നും തിരിച്ചടവ് ഒഴിവാക്കിയവര്‍ 10 ഇന്‍സ്റ്റാള്‍മെന്റായി. ഇതിന് സ്‌പാര്‍ക്കില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചുവടെ
ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഇവിടെ
സ്‌പാര്‍ക്കില്‍ DDO ആയി ലോഗിന്‍ ചെയ്‌തതിന് ശേഷം
Salary Matters -> Changes in the Month -> Loans -> Exempt Loan Recovery
ഇപ്പോള്‍ താഴെക്കാണുന്ന ജാലകം ലഭിക്കും
ഇവിടെ Loan/Advance എന്നതിന് നേരെ ഏത് Advance ആണോ ഒഴിവാക്കുന്നത് അത് തിരഞ്ഞെടുക്കുക. (ഉദാ: GPF Loan Repayment(801)
New Exemption Details Entry എന്നതില്‍ Month/Year എന്നതില്‍ ഏത് മാസം മുതലാണോ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നത് ആ മാസവും വര്‍ഷവും നല്‍കുക
Recovery Start Month and Year എന്നതില്‍ 09/ 2020 നല്‍കുക
No of Instalments എന്നതില്‍ എത്ര Instalment ആയി തിരികെ പിടിക്കാനുദ്ദേശിക്കുന്നുവോ അത് നല്‍കുക (ഏപ്രില്‍ ശമ്പളം മുതല്‍ നിര്‍ത്തിയവര്‍ക്ക് 10 നല്‍കാം)
Include All employees with Basic Pay Less than എന്നതില്‍ ഏറ്റവും ഉയര്‍ന്ന Basic Pay ഉള്ള ആളുടെ Basic Pay നല്‍കുക. Select Employee എന്നതില്‍ ക്ലിക്ക് ചെയ്യുക. നല്‍കിയ ബേസിക്ക് പേയേക്കാള്‍ കുറവുള്ള GPF Loan Repaymentഉള്ള ജീവനക്കാരുടെ ലിസ്റ്റ് തുറന്ന് വരും അതില്‍ നിന്നും ജീവനക്കാരെ തിരഞ്ഞെടുത്ത് ടിക്ക് മാര്‍ക്ക് നല്‍കി കണ്‍ഫേം ചെയ്യുക.
തുടര്‍ന്നുള്ള ബില്ലുകളില്‍ ഇതനുസരിച്ചാവും Deduction നടക്കുക. മറ്റേതെങ്കിലും ഡിഡക്ഷന്‍ ഒഴിവാക്കണമെങ്കില്‍ ഒന്നാമത്തെ സ്റ്റെപ്പില്‍ മാറ്റം വരുത്തി പ്രവര്‍ത്തനം ആവര്‍ത്തിക്കുക


അക്ഷര വൃക്ഷം രണ്ടാം പതിപ്പും  പ്രസിദ്ധീകരിച്ചു.ചുവെടയുള്ള ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്ത് ഒന്നും രണ്ടും പതിപ്പുകള്‍ വായിക്കാം
 കഥകൾ 
(ഒന്നാം പതിപ്പ് )
 ലേഖനങ്ങൾ 
(ഒന്നാം പതിപ്പ് )
 
 കവിതകൾ 
(ഒന്നാം പതിപ്പ് )
കഥകൾ 
(രണ്ടാം പതിപ്പ് )
 ലേഖനങ്ങൾ 
(രണ്ടാം പതിപ്പ് )
 
 കവിതകൾ 
(രണ്ടാം പതിപ്പ് ) 
 

fake news

Sunday, May 3, 2020


5 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഹോം ട്യൂഷന് 40000 സഹായം ലഭിക്കുന്നു.എന്ന തരത്തിൽ വാട്സാപ്പിൽ വ്യാജ വാർത്ത


കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന എല്ലാ പദ്ധതികളെ കുറിച്ചുമുള്ള വിവരങ്ങള്‍ ആദ്യം നല്‍കുന്നത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനാണ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മുഖേന മാത്രമെ ഇത്തരം പദ്ധതികള്‍ സംബന്ധമായ അറിയിപ്പുകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയുള്ളു. ഹോ ട്യൂഷന്‍ ഡിജിറ്റല്‍ ക്ലാസുകളെ കുറിച്ചും 40,000 രൂപ സ്കോളര്‍ഷിപ്പിന്‍റെ രജിസ്ട്രേഷനെ കുറിച്ചും യാതൊരു വിധത്തിലുള്ള ഉത്തവുകളും വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ  ഈ സന്ദേശം വ്യാജമാണ്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇത്തരം വിവരങ്ങൾ അതാത് വകുപ്പുകളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമേ ഇത്തരം ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കു 

.ഇത്തരം ലിങ്കുകളിൽ വിവരങ്ങൾ നൽകുന്നത് പല ഏജൻസികളുടെ കയ്യിലും വിവരങ്ങൾ എത്താൻ കാരണമാകും 



May 1, 2020

വായ്പയും മുന്‍കൂറും2020 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ തിരിച്ചടവ് മാറ്റിവെക്കുന്നത് സംബന്ധിച്ച്.


ജീവനക്കാരുടെ ശമ്പളം പിടിക്കൽ: ഗവർണർ ഒപ്പിട്ടു, ഓർഡിനൻസിന് അംഗീകാരം


കോവിഡിന്റെ പശ്ചാത്തലത്തിൽ സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്പളം പിടിക്കുന്നതു സംബന്ധിച്ച ഓർഡിനൻസിന് അംഗീകാരം. കേരള ഡിസാസ്റ്റ൪ ആൻഡ് പബ്ലിക് ഹെൽത്ത് എമർജൻസി സ്പെഷൽ പ്രൊവിഷൻ എന്നു പേരിട്ട ഓർഡിനൻസിന് ഗവർണർ ഒപ്പുവച്ചതോടെയാണ് അംഗീകാരമായത്. മേയ് നാല് മുതൽ ശമ്പള വിതരണം ആരംഭിക്കും. ആറു ദിവസത്തെ ശമ്പളമാണ് പിടിക്കുന്നത്. ശമ്പളം പിടിക്കൽ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ തുടർന്നാണ് ഓ൪ഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.


ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിന്റെ 25% വരെ മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്നതാണ് ഓർഡിനൻസ്.


25% വരെ എന്നു വ്യവസ്ഥയുണ്ടെങ്കിലും മുൻപു പ്രഖ്യാപിച്ചതു പോലെ 5 മാസത്തേക്ക് 6 ദിവസത്തെ വീതം ശമ്പളമാവും പിടിക്കുക. ഇതു സംബന്ധിച്ചു പിന്നീടു സർക്കാർ ഉത്തരവിറക്കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന തുക ഏതു രീതിയിൽ എന്നു തിരിച്ചു നൽകുമെന്ന് 6 മാസത്തിനകം അറിയിച്ചാൽ മതിയെന്നാണ് വ്യവസ്ഥ.





ജീവനക്കാരുടെ ശമ്പളം തടഞ്ഞു വെക്കുന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.


ശമ്പള ഉത്തരവിന് സ്റ്റേ. ശമ്പളംസര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമെന്ന് ഹൈക്കോടതി. സാമ്പത്തികബുദ്ധിമുട്ട് ശമ്പളം നീട്ടിവയ്ക്കുന്നതിന്ന്യായീകരണമല്ലെന്നും ഹൈക്കോടതി വിലയിരുത്തി.ജീവനക്കാരിൽ നിന്നും ശമ്പളം പിടിക്കാന്‍അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം‍. നിശ്ചിത സമയത്തിനകം ശമ്പളം നല്‍കണമെന്ന് ചട്ടമില്ല. മാറ്റിവയ്ക്കാം. കോവിഡ് ദുരന്ത നിവാരണത്തിനാണോ പണം ഉപയോഗിക്കുകയെന്ന് കോടതി ചോദിച്ചു. ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി . കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പിന്തുണയുള്ള ജീവനക്കാരുെട സംഘടനകളാണ് ഹര്‍ജിക്കാര്‍. ജീവനക്കാരുടെ അനുമതിയില്ലാതെ ശമ്പളം പിടിക്കാന്‍ സര്‍ക്കാരെടുത്ത തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയിലെ വാദം.

അക്ഷര വൃക്ഷം-സഹായി


ഏപ്രില്‍ 2020 സ്പാര്‍ക്ക് ബില്‍ പ്രോസസ്സിംഗ് സര്‍ക്കുലര്‍


അക്ഷരവൃക്ഷം-സംസ്ഥാന തലം-തെരെഞ്ഞെടുത്ത രചനകള്‍


കുരുന്നുകളുടെ സർഗഭാവന പൂത്തുലഞ്ഞ് അക്ഷര വൃക്ഷം പുസ്തകങ്ങൾ

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ‘അക്ഷരവൃക്ഷം’ പദ്ധതിയുടെ ഭാഗമായി ലഭിച്ച രചനകളുടെ ആദ്യ വോള്യം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ആദ്യപ്രതി ഏറ്റുവാങ്ങി.
കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനു വേണ്ടി രാജ്യത്താകെ നടപ്പിലാക്കിയിട്ടുള്ള ലോക്ക്‌ഡൌണിന്റെ പശ്ചാത്തലത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനു വേണ്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം ‘അക്ഷരവൃക്ഷം’ എന്ന പദ്ധതി നടപ്പിലാക്കിയത്.
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആസ്പദമാക്കി കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം എന്നിവ ശേഖരിച്ച് പ്രസിദ്ധീകരിക്കുക എന്നതാണ് പദ്ധതി. ഈ അവസരം ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിനിയോഗിച്ചു. കുട്ടികളുടെ പ്രതികരണം വിസ്മയകരമായിരുന്നു. ഇതുവരെ 40,000 ൽ പരം രചനകൾ ഈ മൂന്നു വിഭാഗങ്ങളിലായി ലഭിച്ചിട്ടുണ്ട്.
ഇവയിൽ നിന്ന് ആദ്യത്തെ 10,000 രചനകളിൽ കോവിഡ് സംബന്ധിയായ
 സൃഷ്ടികൾ മാത്രം ഉൾപ്പെടുത്തിയാണ് ആദ്യവോള്യം തയ്യാറാക്കിയത്. 148 കവിതകളും 76 കഥകളും 94 ലേഖനങ്ങളും ഈ വോള്യത്തിലെ മൂന്നു പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചുവടെയുള്ള ലിങ്കുകളില്‍ നിന്നും  അവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
https://kite.kerala.gov.in/KITE/uploads/poem.pdfhttps://kite.kerala.gov.in/KITE/uploads/article.pdf https://kite.kerala.gov.in/KITE/uploads/stories.pdf



അക്ഷര വൃക്ഷം സ‍ൃഷ്ടികള്‍ മെയ് അ‍ഞ്ച് വരെ സമര്‍പ്പിക്കാവുന്നതാണ്

ആറു ദിവസത്തെ ശമ്പളം മാറ്റിവെക്കുന്നത് സംബന്ധിച്ച ഉത്തരവ്






ഏപ്രില്‍ 2020പേപ്പര്‍ലസ്സ് ബില്‍ അനുവദിക്കുന്നത് ഉത്തരവ്


സൗജന്യകിറ്റ് വിതരണം- സ്കൂള്‍ വാഹനങ്ങള്‍ വിട്ടു നല്‍കല്‍


അക്ഷര വൃക്ഷം



                      
     



കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് അക്ഷര വൃക്ഷം പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സര്‍ഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനായാണ് ഈഅവസരം.
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് അക്ഷരവൃക്ഷം പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിവരസഞ്ചയമായ സ്കൂൾ വിക്കിയിലാണ് രചനകൾ പ്രസിദ്ധീകരിക്കുന്നത്. തുടര്‍ന്ന് തെരഞ്ഞെടുത്തവ എസ്.സി..ആര്‍.ടി.
പുസ്തകരൂപത്തിലുംപ്രസിദ്ധീകരിക്കും.

നിബന്ധനകള്‍

  • ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പദ്ധതിയില്‍ ചേരാവുന്നതാണ്
  • കുട്ടികള്‍ സ്വന്തമായി മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ കഥകള്‍ ,കവിതകള്‍, ലേഖനങ്ങള്‍ എന്നിവയാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്.
  • രചനകള്‍ 2020  ഏപ്രില്‍ 20 ന് മുമ്പ് ക്ലാസ്സദ്ധ്യാപകര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കണം
  • കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ധേശിക്കുന്ന എല്ലാ മുന്‍ കരുതലുകളുംനിര്‍ദ്ധേശങ്ങളും പാലിച്ചു കൊണ്ട് മാത്രമേ ഈ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഏര്‍പ്പെടാവൂ.

അവധിക്കാല സന്തോഷങ്ങള്‍





അവധിക്കാല സന്തോഷങ്ങൾ
അവധിക്കാലം വീടുകളിൽ സൃഷ്ടിപരവും സര്‍ഗാത്മകവുമാക്കുന്നതിന് കൈറ്റ്, എസ്.സി..ആര്‍.ടിയുമായി ചേര്‍ന്ന് അവധിക്കാല സന്തോഷങ്ങൾ എന്ന പേരിൽ വിദ്യാര്‍ഥികൾക്കായി പ്രത്യേക പഠന സംവിധാനം ഒരുക്കി. 5 മുതൽ ഒൻപതുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാര്‍ഥികൾക്ക് ഇതിൻ്റെ ഭാഗമാവാം.
രക്ഷിതാക്കളുടെ മൊബൈൽ ഫോൺ വഴി കുട്ടികൾക്ക് സേവനം പ്രയോജനപ്പെടുത്താം. വിവിധ കളികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും വിദ്യാര്‍ഥികൾക്ക് നിശ്ചിത ശേഷികൾ ആര്‍ജിക്കാൻ കഴിയുന്ന രൂപത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. samagra.kite.kerala.gov.in ലെ എജ്യുടൈൻമെൻ്റ് എന്ന ലിങ്ക് വഴി പഠനവിഭവങ്ങൾ ഉപയോഗിക്കാം.

ക്ലാസ്, ടോപിക് എന്നിങ്ങനെ ഓരോ വിഷയങ്ങളിലും റിസോഴ്സുകൾ ലഭ്യമാണ്. ഉപയോഗിച്ചശേഷം അതിനോടനുബന്ധിച്ചുള്ള വര്‍ക്ക് ഷീറ്റുകളും ക്വിസുകളും വിദ്യാര്‍ഥികൾക്ക് ചെയ്യാം. ഇത്തരം വര്‍ക്ക് ഷീറ്റുകൾ ഡൗൺലോഡ് ചെയ്തും ഇൻ്ററാക്ടീവ് ആയും ഉപയോഗിക്കാം. അതേസമയം, സമഗ്രയിലെ ഇ-റിസോഴ്സ് ലിങ്ക് വഴി ഒന്നുമുതൽ 12 വരെ ക്ലാസുകളിലേക്കുള്ള ഡിജിറ്റൽ വിവരങ്ങളും വിദ്യാര്‍ഥികൾക്ക് ലഭിക്കും.

കാന്‍വാസ് 2020








കാൻവാസ് 2020
കോവിഡ് വ്യാപനം കാരണം അപ്രതീക്ഷിതമായി ലഭിച്ച അവധിദിനങ്ങൾ കുട്ടികൾ സർഗ്ഗാത്മകമായി വിനിയോഗിക്കുന്നതിന് സമഗ്ര ശിക്ഷാ കോഴിക്കോട് ആവിഷ്കരിച്ച സവിശേഷ പരിപാടിയാണ് 'ക്യാൻവാസ് 2020’-. കോവിഡ് കാലത്തെ കോറന്റൈന്‍ ദിനങ്ങൾ കോഴിക്കോട് ജില്ലയിലെ കുട്ടികൾ എങ്ങനെ അതിജീവിച്ചു എന്നതിന്റെ നേര്‍സാക്ഷ്യം കൂടിയായിരിക്കും മുഴുവൻ ബി.ആര്‍.സികളിലും തുടർന്ന് ജില്ലാ തലത്തിൽ നടക്കുന്ന ഈ പരിപാടി മത്സരങ്ങൾ എന്നതിലുപരി കോവിഡ് കാലത്തെ സംഘർഷങ്ങളിൽ നിന്നും കുട്ടികളെ സർഗാത്മകതയുടെയും ഭാവനയുടെയും വഴികളിലേക്ക് നയിക്കുക എന്നതിനാണ് നാം ഊന്നൽ നൽകേണ്ടത്. അതിനാൽ പരമാവധി കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും"കാന്‍വാസ് 2020"  പരിപാടി വ്യാപിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.  
"കാന്‍വാസ് 2020"   പൊതു നിർദ്ദേശങ്ങൾ: 
  • മാർച്ച് 25 മുതൽ ഏപ്രിൽ 10 വരെയുള്ള കാലയളവിലെ കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ ആണ് പരിഗണിക്കുക.              
  • പെയിൻറിംഗ്,      പോസ്റ്റർ രചന,  ഡയറിക്കുറിപ്പുകൾ,  വായനകുറിപ്പ് , ക്രാഫ്റ്റ് ആൻഡ് കൊളാഷ് എന്നിങ്ങനെ നാല് ഇനങ്ങളിലാണ് സർഗ്ഗസൃഷ്ടികൾ നിർവഹിക്കേണ്ടത്
  • എല്‍.പി.,യു.പി,ഹൈസ്ക്കൂള്‍ ഹയർസെക്കൻഡറി എന്നിങ്ങനെ നാലു വിഭാഗങ്ങളിൽ മത്സരവും പ്രദർശനവും ഉണ്ടായിരിക്കും.
  • നാല് ഇനങ്ങള്‍ക്കും മൂന്നു  വിഭാഗങ്ങളിലും ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് ബിആർസി തലത്തിൽ ഉപഹാരങ്ങൾ നൽകുന്നതാണ് .
  • ബിആർസികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന മികച്ചവയുടെ പ്രദർശനവും പ്രകാശനവുംകോവിഡ് നിയന്ത്രണ കാലത്തിനുശേഷം കോഴിക്കോട് നഗര കേന്ദ്രത്തിൽ വച്ച് വിപുലമായി സംഘടിപ്പിക്കും. മികച്ച ഉപഹാരം നൽകും
  •  ഒരു കുട്ടിക്ക് ഒന്നോ അതില്‍ കൂടുതലോ ഇനങ്ങളില്‍ സൃഷ്ടികൾ അയക്കാം.
  •  ഏപ്രിൽ 10നകം അത് ബിആർസി ചുമതലവഹിക്കുന്നവർക്ക് കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ      വാട്സാപ്പിൽ ലഭ്യമാക്കേണ്ടതാണ്. ഒറിജിനൽ പ്രദർശനത്തിനായി കുട്ടികൾ തന്നെ സൂക്ഷിക്കുകയും വേണം.
  •  ക്വാറന്റൈന്‍  കാലത്തെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം പ്രവർത്തനങ്ങൾ എന്നതിനാൽ പെയ്ന്റ്,ബ്രഷ് മറ്റു സാമഗ്രികൾ എല്ലാം വീട്ടിൽ തന്നെ ലഭ്യമാകുന്നത് ഉപയോഗിക്കേണ്ടതാണ് .