May 1, 2020
അക്ഷരവൃക്ഷം-സംസ്ഥാന തലം-തെരെഞ്ഞെടുത്ത രചനകള്‍
കുരുന്നുകളുടെ സർഗഭാവന പൂത്തുലഞ്ഞ് അക്ഷര വൃക്ഷം പുസ്തകങ്ങൾ
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ‘അക്ഷരവൃക്ഷം’ പദ്ധതിയുടെ ഭാഗമായി
ലഭിച്ച രചനകളുടെ ആദ്യ വോള്യം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.
പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ആദ്യപ്രതി ഏറ്റുവാങ്ങി.
കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനു വേണ്ടി രാജ്യത്താകെ
നടപ്പിലാക്കിയിട്ടുള്ള ലോക്ക്‌ഡൌണിന്റെ പശ്ചാത്തലത്തിൽ വീടുകൾക്കുള്ളിൽ
അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനു
വേണ്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം
‘അക്ഷരവൃക്ഷം’ എന്ന പദ്ധതി നടപ്പിലാക്കിയത്.
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആസ്പദമാക്കി
കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം എന്നിവ ശേഖരിച്ച് പ്രസിദ്ധീകരിക്കുക
എന്നതാണ് പദ്ധതി. ഈ അവസരം ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിനിയോഗിച്ചു.
കുട്ടികളുടെ പ്രതികരണം വിസ്മയകരമായിരുന്നു. ഇതുവരെ 40,000 ൽ പരം രചനകൾ ഈ
മൂന്നു വിഭാഗങ്ങളിലായി ലഭിച്ചിട്ടുണ്ട്.
ഇവയിൽ നിന്ന് ആദ്യത്തെ 10,000 രചനകളിൽ കോവിഡ് സംബന്ധിയായ
സൃഷ്ടികൾ
മാത്രം ഉൾപ്പെടുത്തിയാണ് ആദ്യവോള്യം തയ്യാറാക്കിയത്. 148 കവിതകളും 76
കഥകളും 94 ലേഖനങ്ങളും ഈ വോള്യത്തിലെ മൂന്നു പുസ്തകങ്ങളിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്.
ചുവടെയുള്ള ലിങ്കുകളില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
അക്ഷര വൃക്ഷം സൃഷ്ടികള്‍ മെയ് അഞ്ച് വരെ സമര്‍പ്പിക്കാവുന്നതാണ്
അക്ഷര വൃക്ഷം
കൊറോണ
വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി ലോക്ക് ഡൗൺ
പ്രഖ്യാപിച്ചിരിക്കുന്ന
സാഹചര്യത്തിൽ കുട്ടികൾക്ക്
അക്ഷര വൃക്ഷം പദ്ധതിയുമായി
പൊതുവിദ്യാഭ്യാസ വകുപ്പ്.
വീടുകൾക്കുള്ളിൽ
അവധിക്കാലം ചെലവഴിക്കുന്ന
കുട്ടികളുടെ സര്‍ഗ്ഗശേഷി
പ്രകാശിപ്പിക്കുന്നതിനായാണ്
ഈഅവസരം.
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് അക്ഷരവൃക്ഷം പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിവരസഞ്ചയമായ സ്കൂൾ വിക്കിയിലാണ് രചനകൾ പ്രസിദ്ധീകരിക്കുന്നത്. തുടര്‍ന്ന് തെരഞ്ഞെടുത്തവ എസ്.സി.ഇ.ആര്‍.ടി. പുസ്തകരൂപത്തിലുംപ്രസിദ്ധീകരിക്കും.

നിബന്ധനകള്‍
- ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പദ്ധതിയില്‍ ചേരാവുന്നതാണ്.
- കുട്ടികള്‍ സ്വന്തമായി മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ കഥകള്‍ ,കവിതകള്‍, ലേഖനങ്ങള്‍ എന്നിവയാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്.
- രചനകള്‍ 2020 ഏപ്രില്‍ 20 ന് മുമ്പ് ക്ലാസ്സദ്ധ്യാപകര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കണം.
- കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ധേശിക്കുന്ന എല്ലാ മുന്‍ കരുതലുകളുംനിര്‍ദ്ധേശങ്ങളും പാലിച്ചു കൊണ്ട് മാത്രമേ ഈ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഏര്‍പ്പെടാവൂ.
അവധിക്കാല സന്തോഷങ്ങള്‍
അവധിക്കാല
സന്തോഷങ്ങൾ
അവധിക്കാലം
വീടുകളിൽ സൃഷ്ടിപരവും
സര്‍ഗാത്മകവുമാക്കുന്നതിന്
കൈറ്റ്,
എസ്.സി.ഇ.ആര്‍.ടിയുമായി
ചേര്‍ന്ന്
അവധിക്കാല സന്തോഷങ്ങൾ എന്ന
പേരിൽ വിദ്യാര്‍ഥികൾക്കായി
പ്രത്യേക പഠന സംവിധാനം ഒരുക്കി.
5 മുതൽ
ഒൻപതുവരെ ക്ലാസുകളിൽ പഠിക്കുന്ന
വിദ്യാര്‍ഥികൾക്ക് ഇതിൻ്റെ
ഭാഗമാവാം.
രക്ഷിതാക്കളുടെ
മൊബൈൽ ഫോൺ വഴി കുട്ടികൾക്ക്
സേവനം പ്രയോജനപ്പെടുത്താം.
വിവിധ
കളികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും
വിദ്യാര്‍ഥികൾക്ക് നിശ്ചിത
ശേഷികൾ ആര്‍ജിക്കാൻ കഴിയുന്ന
രൂപത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.
samagra.kite.kerala.gov.in ലെ
എജ്യുടൈൻമെൻ്റ് എന്ന ലിങ്ക്
വഴി പഠനവിഭവങ്ങൾ ഉപയോഗിക്കാം.
ക്ലാസ്, ടോപിക് എന്നിങ്ങനെ ഓരോ വിഷയങ്ങളിലും റിസോഴ്സുകൾ ലഭ്യമാണ്. ഉപയോഗിച്ചശേഷം അതിനോടനുബന്ധിച്ചുള്ള വര്‍ക്ക് ഷീറ്റുകളും ക്വിസുകളും വിദ്യാര്‍ഥികൾക്ക് ചെയ്യാം. ഇത്തരം വര്‍ക്ക് ഷീറ്റുകൾ ഡൗൺലോഡ് ചെയ്തും ഇൻ്ററാക്ടീവ് ആയും ഉപയോഗിക്കാം. അതേസമയം, സമഗ്രയിലെ ഇ-റിസോഴ്സ് ലിങ്ക് വഴി ഒന്നുമുതൽ 12 വരെ ക്ലാസുകളിലേക്കുള്ള ഡിജിറ്റൽ വിവരങ്ങളും വിദ്യാര്‍ഥികൾക്ക് ലഭിക്കും.

Subscribe to:
Posts (Atom)